Monday, 10 April 2023

എല്ലാം അവരൊക്കെ തീരുമാനിക്കുകയാണെങ്കില്‍ ഞാന്‍ എന്തിന് പ്രസിഡന്റായി തുടരണം? ഹൈക്കമാന്‍ഡിനോട് കെ. സുധാകരന്‍


കണ്ണൂര്‍: താന്‍ അംഗീകരിച്ച ലിസ്റ്റ് പോലും വെട്ടിനിരത്തുകയാണെങ്കില്‍ പിന്നെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലന്ന് കെ. സുധാകരന്‍. മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു ഭാരവാഹിലിസ്റ്റുകളെക്കുറിച്ച് തനിക്കുളള കടുത്ത അസംതൃപ്തി കോണ്‍ഗ്രസ് ഹൈക്കാമന്‍ഡിനെ അറിയിച്ച വേളയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. 

കെ.സി വേണുഗോപാലും വി.ഡി സതീശനും കൂടി തിരുമാനിച്ച് കാര്യങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ പിന്നെ താന്‍ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതില്‍ വലിയ അര്‍ഥമില്ലന്നാണ് കെ. സുധാകരന്‍ പറയുന്നത്. ഇതേ തുടര്‍ന്ന് കെഎസ്‌യു മഹിളാ കോണ്‍ഗ്രസ് ഭാരവാഹി ലിസ്റ്റില്‍ തിരുത്തലുകളും മാറ്റങ്ങളും വരുത്താനുള്ള നിര്‍ദേശം കോണ്‍ഗ്രസ് ഹൈക്കമാന്റ് നല്‍കിയിട്ടുണ്ട്്.

യോഗ്യരായ ആളുകളെ അണിനിരത്തി തെയ്യാറാക്കി താന്‍ അംഗീകരിച്ച ലിസ്റ്റ് തന്നോട് ആലോചിക്കുക പോലും ചെയ്യാതെ പൂര്‍ണമായും തിരുത്തുകയും അട്ടിമറിക്കുകയും ചെയ്ത കെസി വേണുഗോപാലിനോടും വിഡി സതീശനോടുമുള്ള കടുത്ത എതിര്‍പ്പ് കെ. സുധാകരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. 

തന്നോട് ആലോചിക്കാതെ മഹിളാ കോണ്‍ഗ്രസ് ഭാരവാഹി ലിസ്റ്റ് തയാറാക്കിയതില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബിമേത്തറിനോട് കടുത്ത എതിര്‍പ്പ് തന്നെ കെ. സുധാകരന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് നെറ്റോ ഡിസൂസെ അദ്ദേഹം ഇത് അറിയിക്കുകയും ചെയ്തു. യാതൊരു പ്രവര്‍ത്തന പരിചയവുമില്ലാത്തവരെ ലിസ്റ്റില്‍ തള്ളിക്കയറ്റയതില്‍ നിരവധി സീനിയര്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

Related Posts

എല്ലാം അവരൊക്കെ തീരുമാനിക്കുകയാണെങ്കില്‍ ഞാന്‍ എന്തിന് പ്രസിഡന്റായി തുടരണം? ഹൈക്കമാന്‍ഡിനോട് കെ. സുധാകരന്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.