കാസര്‍കോട്; കാസര്‍കോട്ട് നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. സമീപത്തുണ്ടായിരുന്നവരുടെ അവസരോചിത ഇടപെടലില്‍ വന്‍ ദുരന്തമൊഴിവായി. വ്യാഴാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷന് സമീപം റസ്റ്റോറന്റില്‍ പാഴ്‌സല്‍ വാങ്ങാന്‍ നിര്‍ത്തിയിട്ട കാറിന്റെ മുന്‍ഭാഗത്താണ് തീ പടര്‍ന്നത്. കാറിലുണ്ടായിരുന്ന സ്ത്രീ ഉടന്‍ പുറത്തേക്കോടിയതിനാല്‍ ആളപായമുണ്ടായില്ല.
കാസര്‍കോട്ട് നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
4/
5
Oleh
evisionnews