Type Here to Get Search Results !

Bottom Ad

കെ.എസ്.യു കാസര്‍കോട് ജില്ലാ പ്രസിഡന്റായി ജവാദ് പുത്തൂര്‍ ചുമതലയേറ്റു


കാസര്‍കോട്: രാജ്യത്ത് പടരുന്ന വര്‍ഗീയതയെ തുരത്താന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടു വരണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. കെ.എസ്.യു ജില്ലാ പ്രസിഡന്റായി ജവാദ് പുത്തൂര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യം പറയുന്നവരെ വേട്ടയാടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ആനന്ദം കണ്ടെത്തുകയാണ്, സ്വാതന്ത്ര്യ സമര സേനാനികളായ ദേശീയ നേതാക്കളെ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കി രാജ്യത്തിന്റെ ചരിത്രം മാറ്റി എഴുതാനുള്ള സംഘപരിവാറിന്റെ ബോധപൂര്‍വമായ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ വിദ്യാര്‍ഥികള്‍ അണിചേരണമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ സാന്നിധ്യത്തില്‍ മുന്‍ കെ.എസ്. യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ് ജില്ലാ കമ്മിറ്റിയുടെ മിനുട്‌സ് ബുക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജവാദ് പുത്തൂരിന് കൈമാറി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ ഫൈസല്‍, കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ ആന്‍ സെബാസ്റ്റ്യന്‍, അനീഷ് ആന്റണി, ആനന്ദ് കെ. ഉദയന്‍, അല്‍ അമീന്‍, ജയിന്‍ ജയ്‌സണ്‍, സുഹൈല്‍, സംസ്ഥാന സേവാദള്‍ ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി,

ഡിസിസി ഭാരവാഹികളായ വിആര്‍ വിദ്യാസാഗര്‍, ധന്യ സുരേഷ്, കരുണ്‍ താപ്പ, കെപി പ്രകാശ്, മനാഫ് നുള്ളിപ്പാടി, സാജിദ് മവ്വല്‍, മിനി ചന്ദ്രന്‍, ആര്‍ ഗംഗാധരന്‍, സോജന്‍ കുന്നേല്‍, വാസുദേവന്‍ നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ഖാലിദ്, നുഅ്മാന്‍ പള്ളങ്കോട് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad