Monday, 17 April 2023

കര്‍ണാടകയിലെ മുന്‍ ബി.ജെ.പി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍


ബംഗളൂരു: കര്‍ണാടകയിലെ മുന്‍ ബി.ജെ.പി മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ ദിവസം എം.എല്‍.എ സ്ഥാനം രാജിവെച്ചിരുന്നു. ഇന്ന് രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.

ദീര്‍ഘകാലം എം.എല്‍.എയും മുഖ്യമന്ത്രിയുമായിരുന്ന ഷെട്ടാര്‍ കര്‍ണാടക രാഷ്ട്രീയത്തിലെ കരുത്തനായ നേതാവാണ്. ലിംഗായത്ത് സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഷെട്ടാര്‍ പാര്‍ട്ടി വിടുന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ പാര്‍ട്ടി വിട്ട നേതാക്കള്‍ക്ക് ജനസമ്മിതിയില്ല തുടങ്ങിയ ന്യായീകരണങ്ങള്‍ പറഞ്ഞാണ് ബി.ജെ.പി നേതൃത്വം പിടിച്ചുനിന്നിരുന്നത്. എന്നാല്‍ ശക്തമായ ജനകീയ അടിത്തറയുള്ള ഷെട്ടാറിന്റെ കൂടുമാറ്റം ബി.ജെ.പി പൂര്‍ണമായും പ്രതിരോധത്തിലാക്കും.










Related Posts

കര്‍ണാടകയിലെ മുന്‍ ബി.ജെ.പി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.