കാസര്‍കോട്: എസ്.എസ്.എഫ് കേരള സംഘടിപ്പിക്കുന്ന പ്രൊഫ്‌സമ്മിറ്റ് പതിമൂന്നാമത് പതിപ്പിന് കാസര്‍കോട് മുഹിമ്മാത്തില്‍ തുടക്കം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നായി നാലായിരത്തോളം പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ സംബന്ധിക്കും. 'ഡയഗ്‌നോസ് വാല്യൂസ് ഡിസൈന്‍ എതിക്‌സ്' എന്ന ആശയത്തെ കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ സെഷനുകള്‍ക്ക് അക്കാദമീഷ്യന്മാര്‍, പ്രൊഫഷനലുകള്‍, ചിന്തകന്മാര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ നേതൃത്വം നല്‍കും. പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ കരിയര്‍ സാധ്യതകളെ ആസ്പദമാക്കി വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ കരിയര്‍ ക്ലിനിക്ക്, ഐപിബി ഒരുക്കുന്ന ബുക്‌ഫെയര്‍ തുടങ്ങിയവയും നഗരിയില്‍ സംവിധാനിച്ചിട്ടുണ്ട്. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്്മാന്‍ സഖാഫി, പ്രമുഖ അക്കാദമീഷ്യനും ആക്ടിവിസ്റ്റുമായ രാം പുനിയാനി തുടങ്ങിയവര്‍ പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമാകും.
പ്രൊഫ്‌സമ്മിറ്റ്; പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനത്തിന് തുടക്കം
4/
5
Oleh
evisionnews