കാസർകോട്: വീടിൻ്റെ ടെറസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ബെദിര സ്വദേശിയായ ഇലക്ട്രീഷ്യൻ മരിച്ചു. അണങ്കൂർ ബെദിരയിലെ അഹമ്മദിൻ്റെ മകൻ ഷരീഫ് ആണ് മരിച്ചത്. രണ്ടു മാസം മുമ്പ് നിർമാണ ജോലിക്കിടെ ടെറസിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഷരീഫ് ഒരു മാസത്തോളം മംഗ്ലളൂരു ആശുപത്രിയിലും പിന്നീട് തളങ്കര മാലിക് ദീനാർ ആശുപത്രിയിലും ചികിത്സയിലായിരുന്നു. അവിടെ വെച്ച് രാത്രി 10 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: ആസിയ. മൂന്നു മക്കളാണ്. കാസർകോട് മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി ഹമീദ് ബെദിരയുടെ സഹോദരനാണ്. വലിയ സൗഹൃദത്തിൻ്റെ ഉടമയും ജനസേവകനുമായ ഷരീഫിൻ്റെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി.
വീടിൻ്റെ ടെറസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ബെദിര സ്വദേശി മരിച്ചു
4/
5
Oleh
evisionnews