Wednesday, 1 March 2023

പാചക വാതക വര്‍ധനയ്‌ക്കെതിരേ റീത്തുവച്ച സിലിണ്ടറും വിറകുമേന്തി കാസര്‍കോട്ട് യൂത്ത് ലീഗ് പ്രതിഷേധം


കാസര്‍കോട്: പാചക വാതക സിലിണ്ടറുകളുടെ വിലകള്‍ കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. റീത്ത് വച്ച കാലിയായ ഗ്യാസ് സിലിണ്ടറും ഉണക്ക വിറകുമേന്തി പ്രകടനമായെത്തിയാണ് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ സമരത്തിന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ട്രഷറര്‍ എം.ബി ഷാനവാസ് വൈസ് പ്രസിഡന്റ് എം.എ നജീബ്, സെക്രട്ടറിമാരായ റഫീഖ് കേളോട്ട്, നൂറുദ്ധീന്‍ ബെളിഞ്ച, റഊഫ് ബാവിക്കര, ഹാരിസ് ബെദിര, സിദ്ധീഖ് ദണ്ഡഗോളി, ഫിറോസ് അഡ്ക്കത്ത് ബയല്‍, മുത്തലിബ് ബേര്‍ക്ക, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, താഹ തങ്ങള്‍, അന്‍സാഫ് കുന്നില്‍, അസീബ് ചൗക്കി, ഹാരിസ് ദിട്പ്പ, സുല്‍വാന്‍ ചെമ്മനാട്, റഫീഖ് കോളാരി, അനസ് കണ്ടത്തില്‍, സിദ്ധീഖ് ചക്കര, അന്‍വര്‍ പി.എം, മൂസ ബാസിത്, റിഷാദ് പള്ളം, ബദ്‌റുദ്ധീന്‍ അര്‍ക്കെ, മുജീബ് തായലങ്ങാടി, ശിഹാബ് പാറക്കെട്ട് നേതൃത്വംനല്‍കി.

Related Posts

പാചക വാതക വര്‍ധനയ്‌ക്കെതിരേ റീത്തുവച്ച സിലിണ്ടറും വിറകുമേന്തി കാസര്‍കോട്ട് യൂത്ത് ലീഗ് പ്രതിഷേധം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.