Thursday, 23 March 2023

ചിക്കന്‍ നൂഡില്‍സ് കഴിച്ചതിനു പിന്നാലെ കാലുകള്‍ അഴുകി: 19കാരന്റെ ജീവന്‍ രക്ഷിക്കാന്‍ കാലുകള്‍ മുറിച്ചുമാറ്റി


നൂഡില്‍സ് കഴിച്ചതിനു പിന്നാലെ കാലുകള്‍ അഴുകിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കാലുകള്‍ മുറിച്ചുമാറ്റി. പഴകിയ ഭക്ഷണം കഴിച്ച ഞെട്ടിക്കുന്ന ഒരു സംഭവമാണ് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജെസ്‌ന എന്ന 19 വയസുള്ള യുവാവിനാണ് ചിക്കന്‍ നൂഡില്‍സ് കഴിച്ചതിനു പിന്നാലെ കാലുകള്‍ മുറിച്ചു മാറ്റേണ്ടിവന്നത്. ജെസ്‌നയുടെ റൂംമേറ്റ് ഒരു റെസ്റ്റോറന്റില്‍ നിന്ന് ചിക്കന്‍ നൂഡില്‍സ് ഓര്‍ഡര്‍ ചെയ്തിരുന്നു.

ഇതില്‍ ഒരു ഭാഗം കഴിച്ച് ബാക്കി വന്ന ന്യൂഡില്‍സ് ഫ്രിഡ്ജില്‍ വച്ചു. അടുത്ത ദിവസം ഈ പഴകിയ ചിക്കന്‍ നൂഡില്‍സ് കഴിച്ചത് ജെസ്‌നയാണ്. നൂഡില്‍സ് കഴിച്ചതിനു പിന്നാലെ ജെസ്‌നയ്ക്ക് കടുത്ത പനിയും വിറയലും അനുഭവപ്പെട്ടു. ഹൃദയമിടിപ്പും പെട്ടെന്ന് വര്‍ധിച്ചു. ഉടന്‍ തന്നെ ജെസ്‌നയെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. ജെസ്‌നയ്ക്ക് ശരീരവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയും ശരീരമാകെ നീലനിറമായി മാറുകയും ചെയ്തു.

വിശദപരിശോധനകള്‍ക്ക് ശേഷം ജെസ്‌നയ്ക്ക് അണുബാധ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ജെസ്‌നയുടെ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചു. മെനിങ്കോകോക്കസ് എന്നും നീസെറിയ മെനിഞ്ചൈറ്റിസ് എന്നും പേരുള്ള അണുബാധയായിരുന്നു വിദ്യാര്‍ത്ഥിയെ പിടികൂടിയത്. അതിവേഗം പടരുന്നതിനാല്‍, വിരലുകളും കാല്‍പാദങ്ങളും അഴുകി തുടങ്ങി. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് മുട്ടിനു താഴെ കാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍ പഴകിയ ഭക്ഷണമാണ് യുവാവിന്റെ ഈ അവസ്ഥയ്ക്ക് കാരണമായത്.

Related Posts

ചിക്കന്‍ നൂഡില്‍സ് കഴിച്ചതിനു പിന്നാലെ കാലുകള്‍ അഴുകി: 19കാരന്റെ ജീവന്‍ രക്ഷിക്കാന്‍ കാലുകള്‍ മുറിച്ചുമാറ്റി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.