Thursday, 30 March 2023

സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്ക്ക് കടിഞ്ഞാണ്‍; മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുടെ ഇടപെടല്‍ ഫലം കണ്ടു


കാസര്‍കോട്: സ്വകാര്യ ആശുപത്രികള്‍ ചികിത്സാ നിരക്കിന്റെ പേരില്‍ പാവപ്പെട്ട രോഗികളെ കൊള്ളയടിക്കുന്ന സാഹചര്യത്തില്‍ ചികിത്സ നിരക്ക് ഏകീകരിച്ച് അതാത് ആസ്പത്രികളില്‍ പരസ്യപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ നടത്തിയ നിരന്തര പരിശ്രമങ്ങള്‍ വിജയത്തിലേക്ക്.

ഇക്കാര്യമുന്നയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയും മന്ത്രിമാരു മടക്കം 140 എം.എല്‍.എമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞ വര്‍ഷം അബ്ദുല്‍ റഹ് മാന്‍ കത്ത് നല്‍കിയിരുന്നു. ഒരേ പട്ടണത്തിലെ വിവിധ ആശുപത്രികളില്‍ ഒരേ തരത്തിലുള്ള ഓപ്പറേഷനും ചികിത്സക്കും പരിശോധന ക്കും പലതരം ഫീസുകളാണ് നിലവില്‍ ഈടാക്കി വരുന്നത്. രോഗികളുടെ നിരക്ഷരതയും അജ്ഞതയും മുതലെടുത്ത് വന്‍ തുകകളാണ് പല ആശു പത്രികളും വസൂലാക്കുന്നത്. എംആര്‍ഐ,സിടിസ്‌കാന്‍, എന്‍ ജിയോഗ്രാം, ഡയാലിസിസ് തുടങ്ങി അനസ്‌തേഷ്യ വരെ ഒരേ തരത്തിലുള്ള പരി ശോധനകള്‍ക്കും ചികിത്സ ക്കും തോന്നിയപോലെ പണം ഈടാക്കുന്നു.

സ്വകാര്യ ആശുപത്രികളിലെ മുറികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ റൂമുകളേ ക്കാള്‍ വാടക ഈടാക്കുന്ന ആശുപത്രികളുണ്ട്. ഈ ചൂഷണത്തിനെതിരെ നിയമ നിര്‍മ്മാണം നടത്താനും നടപടി സ്വീകരിക്കണ മെന്നാവ ശ്യപ്പെട്ടാണ് അബ്ദുല്‍ റഹ് മാന്‍ കത്ത് നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ മുന്‍ മുഖ്യമ ന്ത്രി ഉമ്മന്‍ ചാണ്ടി,മുന്‍ പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് പാര്‍ലമെ ന്ററി പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ സജീവമായി ഇടപെടുകയും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും നിയമസഭയില്‍ അവതരി പ്പിക്കുകയും ചെയ്തിരുന്നു. പൊതു ജനാരോഗ്യം മെച്ച പ്പെടുത്തുന്നതിനായി ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ നല്‍ കേണ്ട സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരം നിര്‍ണ്ണയിക്കുക എന്ന ലക്ഷ്യ ത്തോട് കൂടി അവയുടെ രജി സ്‌ട്രേഷനും നിയന്ത്രണവും സംബന്ധിച്ച് നിലവിലുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (രജിസ്‌ട്രേഷനും നിയന്ത്രണവും) നിയമത്തിലെ സെക്ഷന്‍ 39(2) പ്രകാരം ഓരോ സ്ഥാപനങ്ങളും തങ്ങള്‍ പരിശോധനക്കായി ചുമത്തുന്ന ഫീസ് പ്രദര്‍ശിപ്പിക്ക ണമെന്നും സെക്ഷന്‍ 39 (4) പ്രകാരം ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ സ്വമേധയാ പ്രദര്‍ശിപ്പിച്ചിട്ടുള്ള നിരക്കിനേക്കാള്‍ അധികം ഈടാക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അബ്ദുല്‍ റഹ്‌മാന്റെ കത്തിന്റെയും ജനപ്രതിനിധികളുടെ ഇടപെടലുകളുടെയും ഫലമായി ഈ നിയമം കര്‍ശനമായി പാലിച്ച് സ്വകാര്യ ആശുപത്രി കള്‍ ചികിത്സാ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ എല്ലാ ജില്ലാ കലക്റ്റര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസകരമായ നടപടിക്ക് വേണ്ടി പരിശ്രമിച്ച നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും അബ്ദുല്‍ റഹ്‌മാന്‍ നന്ദി രേഖപ്പെടുത്തി.




Related Posts

സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്ക്ക് കടിഞ്ഞാണ്‍; മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുടെ ഇടപെടല്‍ ഫലം കണ്ടു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.