Thursday, 23 March 2023

മസ്ജിദില്‍ നിന്നു ഇറങ്ങി വന്ന 70കാരനെ നടുറോഡില്‍ തീകൊളുത്തി


ലണ്ടന്‍: മസ്ജിദില്‍ നിന്നു ഇറങ്ങി വന്ന 70കാരനെ തീ കൊളുത്തി ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. യു.കെയില്‍ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. മസ്ജിദില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇരയുടെ ദേഹത്തേക്ക് അജ്ഞാത വസ്തു സ്‌പ്രേ ചെയ്ത ശേഷം ജാക്കറ്റിനു തീകൊളുത്തുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാര്‍ ഓടിയെത്തിയാണ് തീ അണച്ച് 70 കാരനെ രക്ഷിച്ചത്.

സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിനാണു പൊലീസ് ഉത്തരവിട്ടത്. തീകൊളുത്തുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. തീ കൊളുത്തിയതിന് ശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം വെസ്റ്റ് ലണ്ടനില്‍ സമാനമായ രീതിയില്‍ 82 കാരനെ തീകൊളുത്തിയിരുന്നു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നു വെസ്റ്റ്മിഡ്ലാന്‍ഡ്‌സ് പൊലീസും മെട്രോപൊളിറ്റന്‍ പൊലീസും അന്വേഷിക്കുന്നു.

Related Posts

മസ്ജിദില്‍ നിന്നു ഇറങ്ങി വന്ന 70കാരനെ നടുറോഡില്‍ തീകൊളുത്തി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.