Monday, 20 March 2023

എ. രാജയ്ക്ക് എം.എൽ.എയാകാൻ അർഹതയില്ല; ദേവികുളം മണ്ഡലം തിരഞ്ഞെടുപ്പ് റദ്ദാക്കി


കൊച്ചി: ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണ മണ്ഡലമായ ഇവിടെ നിന്ന് 2021 ല്‍ ജയിച്ച സി പി എം എം എല്‍ എ ആയ എ രാജ മല്‍സരിക്കാനായി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ. തെയ്യാറാക്കിയെന്നാരോപിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

ക്രൈസ്തവ വിശ്വാസിയാണ് രാജയെന്നും പളളിയില്‍ മാമോദീസ മുക്കിയിട്ടുണ്ടെന്നുമുള്ള രേഖകള്‍ ഡി കുമാര്‍ ഹൈക്കോടിതിയില്‍ സമര്‍പ്പിച്ചിരുന്നു. രാജയുടെ സഹോദരനും മററു കുടുംബാങ്ങളുമെല്ലാം ക്രൈസ്തവരാണ്. രാജയുടെ അമ്മ മരിച്ചപ്പോള്‍ അടക്കം ചെയ്തതും ക്രൈസ്തവാചരപ്രകാരം പള്ളിയുട സെമത്തേരിയിലാണ് അടക്കിയതും. ഇതാണ് ഡി കുമാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്.

Related Posts

എ. രാജയ്ക്ക് എം.എൽ.എയാകാൻ അർഹതയില്ല; ദേവികുളം മണ്ഡലം തിരഞ്ഞെടുപ്പ് റദ്ദാക്കി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.