കാസര്‍കോട്: മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ട് ചോദ്യം ചെയ്ത യുവാവിന്റെ മുഖത്ത് കത്തി കൊണ്ടു കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. ഒളയത്തെ മുന്ന (38) യെ പരിക്കുകളോടെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെ മുന്നയുടെ വീടിന് മുന്‍ വശത്തെ പറമ്പില്‍ വെച്ച് അഞ്ചംഗ സംഘം മയക്കു മരുന്നു ഉപയോഗിക്കുന്നത് കണ്ട മുന ഇവിടെ നിന്ന് മാറിപ്പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സംഘത്തിലെ ഒരാള്‍ അരയില്‍ സൂക്ഷിച്ച കത്തി എടുത്ത് മുഖത്ത് തലങ്ങും വിലങ്ങും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
വീടിന് സമീപം മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യംചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
4/
5
Oleh
evisionnews