Type Here to Get Search Results !

Bottom Ad

ന്യുമോണിയ മാറാന്‍ മന്ത്രവാദം; ഇരുമ്പ് ദണ്ഡു കൊണ്ട് പൊള്ളിച്ച മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

 


ഭോപ്പാല്‍: ന്യുമോണിയ ഭേദപ്പെടാന്‍ മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ വയറില്‍ ചൂടുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുത്തി. മന്ത്രവാദത്തിന്റെ പേരില്‍ കുഞ്ഞിന്റെ ശരീരം പൊള്ളിക്കുകയായിരുന്നു. 51 തവണയാണ് ഇരുന്പ് ദണ്ഡ് പഴുപ്പിച്ച് കുഞ്ഞിന്റെ വയറില്‍ കുത്തിയത്.
അതിക്രൂരമായ ചികിത്സാരീതിയെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുഞ്ഞ് മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ഗോത്രവര്‍ഗക്കാര്‍ കൂടുതല്‍ താമസിക്കുന്ന ഷഹ്ഡോല്‍ ജില്ലയിലാണ് സംഭവം. കമ്പി പഴുപ്പിച്ച് കുട്ടിയെ കുത്തരുതെന്ന് കുട്ടിയുടെ അമ്മയോട് പ്രദേശത്തെ ആംഗന്‍വാടി അധ്യാപിക അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും ഇവര്‍ അനുസരിച്ചില്ലെന്ന് ഷഹ്ഡോല്‍ കലക്ടര്‍ വന്ദന വൈദ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad