Type Here to Get Search Results !

Bottom Ad

എം.ഡി.എം.എയുമായി കാഞ്ഞങ്ങാട്ടും ചന്തേരയിലും രണ്ടു പേര്‍ പിടിയില്‍


കാഞ്ഞങ്ങാട്: ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി രണ്ടുപേര്‍ പിടിയില്‍. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി. ബാലകൃഷ്ണന്‍ നായരുടെയും എസ്.ഐ സതീശന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് സമദ് കല്ലൂരാവി (31) ഒഴിഞ്ഞവളപ്പ് എന്ന സ്ഥലത്തു പിടിയിലായത്. ഇയാളില്‍ നിന്ന് 1.070 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി.

ബാംഗ്ലൂരില്‍ നിന്നും എം.ഡി.എം.എ കൊണ്ടുവന്നു കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ മേഖലകളില്‍ വില്‍പ്പന നടത്തുന്ന ബല്ലാ കടപ്പുറത്തെ ജാഫര്‍ (32) ചന്തേര എസ്.ഐ ശ്രീദാസ് അറസ്റ്റ് ചെയ്തു. പോലീസ് സംഘത്തില്‍ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ ആയ അബുബക്കര്‍ കല്ലായി, നികേഷ്. ജിനേഷ്. പ്രണവ്, ജ്യോതിഷ് എന്നിവര്‍ ഉണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad