കണ്ണൂര്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തക ശ്രീലക്ഷ്മിയെ സാമൂഹിക മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ ആകാശിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയത് ആകാശും സുഹൃത്തുക്കളും ചേര്‍ന്നാണ് എന്നാണ് ശ്രീലക്ഷ്മി പരാതി നല്‍കിയിരിക്കുന്നത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആകാശിന്റെ അടുത്ത സുഹൃത്തായ ജിജോ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റും പ്രമുഖ സി.പി.എം നേതാവുമായ സുഭാഷിന്റെ സഹോദരനാണ് ജയപ്രകാശ്. ഇതിനിടയില്‍ ആകാശിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. അതിനെതിരെ സുഭാഷ് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
4/
5
Oleh
evisionnews