Monday, 27 February 2023

സിനിമയെ തകര്‍ക്കാന്‍ ബോളിവുഡ് മാഫിയ ശ്രമിക്കുന്നു; അമിതാഭ് ബച്ചനും ടൈഗര്‍ ടൈഗര്‍ ഷ്റോഫിനുമെതിരെ കങ്കണ റണാവത്


അമിതാഭ് ബച്ചനും ജാക്കി ഷ്‌റോഫിന്റെ മകന്‍ ടൈഗര്‍ ടൈഗര്‍ ഷ്റോഫിനുമെതിരെ കങ്കണ റണാവത്. ഇരുവരെയും ബോളിവുഡ് മാഫിയയുടെ ആളുകള്‍ എന്നാണ് കങ്കണ പറഞ്ഞത്. കങ്കണയുടെ സിനിമ റിലീസ് ചെയ്യുന്ന ദിവസം 2014ല്‍ ഇറങ്ങിയ യാരിയാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇതേ ദിവസം റിലീസ് ചെയ്യുന്നത്. ഇതോടെയാണ് കങ്കണ പ്രതികരണവുമായി രംഗത്ത് എത്തിയത്.

"എമര്‍ജന്‍സി എന്ന സിനിമയുടെ റിലീസിനായി ഞാന്‍ ഇന്ഡസ്ട്രിയിലെ ഷെഡ്യൂള്‍ പരിശോധിച്ചപ്പോള്‍ കലണ്ടറില്‍ ഒരുപാട് ദിവസങ്ങളാണ് ഒഴിവുണ്ടായത്. ഈ വര്‍ഷം ഒക്ടോബര്‍ 20 ന് എമര്‍ജന്‍സി എന്ന സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്ന വിവരം പ്രഖ്യാപിച്ചതിനു ശേഷം അധികം വൈകാതെ തന്നെ T സീരീസ് ഉടമ ഭൂഷണ്‍ കുമാര്‍, ഇതേ ദിവസം അവരുടെ ഗണപത് എന്ന സിനിമ റിലീസ് ആകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഗണപത് സിനിമ റിലീസ് ചെയ്യാന്‍ ഒക്ടോബര്‍ 20 നു മുന്‍പും, നവംബറിലും ഡിസംബറിലും എല്ലാമായി ഒരുപാട് ഒഴിവ് ദിവസങ്ങളുണ്ട്. പക്ഷേ അമിതാഭ് ബച്ചനും, ടൈഗറും അവരുടെ ചിത്രം എന്റെ സിനിമയോടൊപ്പം തന്നെ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നത്. ബോളിവുഡ് മാഫിയ സംഘങ്ങള്‍ പരിഭ്രാന്തരായി ഗൂഡാലോചനകള്‍ നടത്തുകയാണെന്ന് തോന്നുന്നു" -എന്ന് കങ്കണ ട്വീറ്റ് ചെയ്തു.

Related Posts

സിനിമയെ തകര്‍ക്കാന്‍ ബോളിവുഡ് മാഫിയ ശ്രമിക്കുന്നു; അമിതാഭ് ബച്ചനും ടൈഗര്‍ ടൈഗര്‍ ഷ്റോഫിനുമെതിരെ കങ്കണ റണാവത്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.