തിരുവനന്തപുരം: അമിത സുരക്ഷാ വിവാദത്തില്‍ വിമര്‍ശനം കനക്കവെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും കനത്ത സുരക്ഷ. ക്ലിഫ് ഹൗസില്‍ നിന്നും മസ്‌കറ്റ് ഹോട്ടലിലേക്കുള്ള യാത്രയില്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞു. സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലില്‍ എത്തിയത്.
പനിച്ചുവിറയ്ക്കുന്ന കുഞ്ഞിന് മരുന്നുവാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ യുവാവിനെയും സഹോദരനെയും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ എസ്.ഐ തടഞ്ഞ് ഭീഷണിപ്പെടുത്തിയത് പൊലീസിനും സര്‍ക്കാരിനും നാണക്കേടായിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് അങ്കമാലി കാലടി എം.സി റോഡ് മറ്റൂര്‍ ജംഗ്ഷനില്‍ മുഖ്യമന്ത്രി കടന്നുപോകുന്നതിനു മുമ്ബായിരുന്നു സംഭവം. മെഡിക്കല്‍ സ്റ്റോര്‍ ഉടമയെയും എസ്.ഐ സതീശന്‍ ഭീഷണിപ്പെടുത്തി. കുട്ടിയുടെ പിതാവ് കോട്ടയം തിരുവഞ്ചൂര്‍ ശാന്തി ഭവനില്‍ ശരത്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
മുഖ്യന്റെ യാത്രയില്‍ തിരുവനന്തപുരത്തും രക്ഷയില്ല; ക്ലിഫ് ഹൗസില്‍ നിന്ന് മസ്‌കറ്റ് ഹോട്ടലിലേക്കുള്ള യാത്രയിലും വാഹനങ്ങള്‍ തടഞ്ഞു
4/
5
Oleh
evisionnews