തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കി. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ മന്ത്രിയായി നാളെ ചുമതലയേല്‍ക്കും. സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ഗവര്‍ണര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. ഹൈക്കോടതിയിലെ ഗവര്‍ണറുടെ സ്റ്റാന്‍ഡിങ്ങ് കൗണ്‍സിനോടാണ് നിയമോപദേശം തേടിയത്. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരെ തിരുവല്ല കോടതിയില്‍ കേസ് നില നില്‍ക്കുന്നുണ്ട്.
അതിനാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണോയെന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് സമയം തേടി രാജ്ഭവന് സര്‍ക്കാര്‍ കത്ത് നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ അംഗീകരിക്കണമെന്നാണ് ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച് നാളെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. നാളെ വൈകിട്ട് നാലിന് സത്യപ്രതിജ്ഞ നടക്കും.
വിവാദങ്ങള്‍ അവസാനിച്ചു; ഗവര്‍ണര്‍ അനുമതി നല്‍കി, സജി ചെറിയാന്‍ നാളെ മന്ത്രി
4/
5
Oleh
evisionnews