തിരുവനന്തപുരം: പാറ്റൂരില്‍ ഗുണ്ടാ ആക്രമണത്തില്‍ നാലു യുവാക്കള്‍ക്ക് വെട്ടേറ്റു. പുത്തരി ബില്‍ഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് വെട്ടേറ്റത്്. ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നത്. സംഭവശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഗുണ്ടാനേതാവ് ഓംപ്രകാശും സംഘവും ആക്രമിച്ചെന്നാണ് മൊഴി.
അതേസമയം, നാലു പേരുടെയും പരിക്കുകകള്‍ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു. സംഭവത്തില്‍ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്ത് ഒരിടവേളയ്ക്കുശേഷമാണ് ഗുണ്ടാ ആക്രമണമുണ്ടാകുന്നത്.
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; നാല് യുവാക്കള്‍ക്ക് വെട്ടേറ്റു
4/
5
Oleh
evisionnews