കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ വിജയാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. അനുരാഗ്, ആദര്‍ശ്, അലക്‌സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ അനുരാഗിന്റെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഫൈനല്‍ മത്സരത്തിന് പിന്നാലെ ഉണ്ടായ വാക്കുതര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. സംഭവത്തില്‍ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലോകകപ്പ് വിജയാഘോഷം; എറണാകുളത്ത് പൊലീസുകാരനെ നടുറോഡിലിട്ട് വലിച്ചിഴച്ചു, കൊട്ടാരക്കരയില്‍ എസ്ഐയെ ചവിട്ടി വീഴ്ത്തി
4/
5
Oleh
evisionnews