തിരുവനന്തപുരം: ഈമാസം 14ന് ആരംഭിക്കുന്ന സ്‌കൂള്‍ അര്‍ദ്ധ വാര്‍ഷിക പരീക്ഷയുടെ ഭാഗമായി വെള്ളിയാഴ്ച ജുമുഅ സമയത്ത് പരീക്ഷ നടക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി. ഹൈസ്‌കൂള്‍ എട്ട്, ഒമ്പത് ക്ലാസുകളിലേക്ക് 16.12.22ന് നടക്കുന്ന രണ്ടാം പാദ വാര്‍ഷിക പരീക്ഷയുടെ സമയക്രമം മുസ്ലിം വിദ്യാര്‍ഥികളുടെ ജുമുഅ പ്രാര്‍ത്ഥന തടസപ്പെടുന്ന വിധത്തിലുള്ളതാണെന്നും പ്രസ്തുത ദിവസത്തെ പരീക്ഷാസമയം വിശ്വാസികളുടെ ആരാധനാകര്‍മങ്ങളെ ബാധിക്കാത്ത വിധത്തില്‍ പുനക്രമീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ജുമുഅ നിസ്‌കാര സമയത്ത് പരീക്ഷ; വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനവുമായി എസ്.കെ.എസ്.എസ്.എഫ്
4/
5
Oleh
evisionnews