കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും നഗരസഭ മുന്‍ വികസന- ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മൂസ മന്‍സിലിലെ അബ്ദുല്‍ ഖാദര്‍ ബങ്കര (67) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച രാത്രി പതിനൊന്നരയോടെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. നഗരസഭയില്‍ ബങ്കരക്കുന്ന്, പള്ളം വാര്‍ഡുകളെ പ്രതിനിധീകരിച്ച് മൂന്ന് തവണ കൗണ്‍സില്‍ അംഗമായി. രണ്ടുതവണ വികസന- ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു.
പരേതരായ മൂസ കുഞ്ഞി- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കീന മൊഗ്രാല്‍. മക്കള്‍: സാജിദ, ഷംസീദ, സഫരിയ, ഷംന, സഹല. മരുമക്കള്‍: നിസാര്‍ നെല്ലിക്കുന്ന് (ദുബായ്), ഷബീര്‍ മൊഗ്രാല്‍പുത്തൂര്‍, ഖലീല്‍ ആദൂര്‍, സമീര്‍ ചട്ടഞ്ചാല്‍ (ദുബായ്), നദീര്‍ തളങ്കര (ഖത്തര്‍). സഹോദരങ്ങള്‍: സുബൈദ, ഫാത്തിമ, ഖൈറുന്നിസ, പരേതരായ മുഹമ്മദ് കുഞ്ഞിമൂസ, സുഹറാബി.
കാസര്‍കോട് നഗരസഭ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ ബങ്കര നിര്യാതനായി
4/
5
Oleh
evisionnews