Monday, 12 December 2022

ലീഗ് വര്‍ഗീയ പാര്‍ട്ടി അല്ലെന്ന സി.പി.എം സെക്രട്ടറിയുടെ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി എ.കെ ശശീന്ദ്രനും


തിരുവനന്തപുരം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി അല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി എ കെ ശശീന്ദ്രന്‍. മതേതര കൂട്ടായ്മ ശക്തിപ്പെടുത്തലാണ് എന്‍സിപിയുടെയും നിലപാടെന്നും ശശീന്ദ്രന്‍ പറഞ്ഞു.

യുഡിഎഫിലെ വലിയ കക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകളാണ് ഇപ്പോള്‍ മുസ്ലിം ലീഗ് സ്വീകരിക്കുന്നത്. വര്‍ഗീയതയ്ക്കെതിരെയുള്ള ചര്‍ച്ചകളില്‍ മതേതര ശക്തികള്‍ ജാഗ്രത പാലിക്കണമെന്നും രാജ്യതാത്പര്യം സംരക്ഷിക്കണമെന്നും ലീഗ് നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതൊരു മുന്നണി വിഷയമല്ല. രാജ്യത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് പ്രശ്നമാണ്. ആ ദേശീയ പ്രശ്നങ്ങളില്‍ ഒരു കൂട്ടായ്മയുണ്ടാകണമെന്ന നിലപാടിലേക്ക് ലീഗ് എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

Related Posts

ലീഗ് വര്‍ഗീയ പാര്‍ട്ടി അല്ലെന്ന സി.പി.എം സെക്രട്ടറിയുടെ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി എ.കെ ശശീന്ദ്രനും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.