കൊച്ചി: വിവാഹവാഗ്ദാനം നല്‍കി ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും അവതാരകനും എബിസി മലയാളം യുട്യൂബ് വാര്‍ത്താ ചാനല്‍ എംഡിയുമായ അടൂര്‍ കടമ്പനാട് നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ ഗോവിന്ദന്‍ കുട്ടിക്കെതിരെ (42) കേസെടുത്തു. ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്.
എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലുംവച്ച് പലതവണ പീഡിപ്പിച്ചതായാണ് നടിയും മോഡലുമായ എറണാകുളം സ്വദേശി നോര്‍ത്ത് പൊലീസിന് നവംബര്‍ 24ന് പരാതി നല്‍കിയത്. യുട്യൂബ് ചാനലില്‍ ടോക്ഷോ നടത്താന്‍ പോയപ്പോഴാണ് യുവതി ഗോവിന്ദന്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കിയ നടന്‍, യുവതിയെ എറണാകുളത്തെ വാടകവീട്ടില്‍വച്ച് മെയ് മാസത്തില്‍ രണ്ടുതവണ പീഡിപ്പിച്ചതായാണ് പരാതി. സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയില്‍വച്ചും രണ്ടുതവണ പീഡിപ്പിച്ചു.
വിവാഹവാഗ്ദാനം നല്‍കി ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ കേസ്
4/
5
Oleh
evisionnews