കാസര്‍കോട് (www.evisionnews.in): നിയന്ത്രണംവിട്ട ഇന്നോവ കാര്‍ മരത്തിലടിച്ച് ഉമ്മയും രണ്ടുവയസുകാരിയായ മകളും മരിച്ചു. കേരള- കര്‍ണാടക അതിര്‍ത്തിയില്‍ സംസ്ഥാന പാതയിലാണ് വൈകിട്ട് നാലുമണിയോടെ അപകടമുണ്ടായത്. ഗ്വാളിമുഖം ഗോളിത്തടിയിലെ ഷാനുവിന്റെ ഭാര്യ ഷാഹിന (28), മകള്‍ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.
അഡൂര്‍ പരപ്പയില്‍ കാര്‍ മരത്തിലടിച്ച് ഉമ്മയും കുഞ്ഞും മരിച്ചു
4/
5
Oleh
evisionnews