ജിദ്ദ: ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കെതിരെ സൗദി ടീം നേടി ചരിത്രവിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നാളെ പൊതു അവധി പ്രഖ്യാപിച്ച് സൗദി ഭരണകൂടം. സ്വപ്നതുല്യമായ വിജയം കൈവരിച്ചതിന്റെ ആഹ്ലാദത്തിലാണ് സൗദിയിലെങ്ങും. ടീമിന്റെ വിജയത്തില്‍ സ്പോര്‍ട്സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു. വിജയത്തോടനുബന്ധിച്ച് റിയാദ് ബൊള്‍വാര്‍ഡ് സിറ്റി, ബൊള്‍വാര്‍ഡ് വേള്‍ഡ്, വിന്റര്‍ ലാന്‍ഡ് എന്നിവയിലേയ്ക്ക് ഇന്ന് സൗജന്യമായി പ്രവേശിക്കാമെന്ന് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി തലവന്‍ കൗണ്‍സിലര്‍ തുര്‍ക്കി അല്‍ ഷെയ്ഖ് അറിയിച്ചു. കൂടാതെ സൗദിയില്‍ നാളെ പൊതു അവധിയും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
'ഇന്ന് ആഘോഷരാവ്; നാളെ പൊതു അവധി'; ചരിത്രവിജയം ആഘോഷമാക്കാന്‍ സൗദി
4/
5
Oleh
evisionnews