തിരുവനന്തപുരം: തിരുവനന്തപുരം ഗവ. സംസ്‌കൃത കോളജിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപ പരമാര്‍ശമടങ്ങിയ ബാനര്‍ കെട്ടിയ സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനോട് വീശദികരണം തേടി. കോളജിനുമുന്നില്‍ കണ്ട ബാനറുമായ് ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഇതിന് പിന്നാലെ കോളജ് അധികൃതര്‍ ബാനര്‍ അഴിച്ചുമാറ്റിയിരുന്നു. കോളജിന് മുന്നില്‍ ഗവര്‍ണറുടെ പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയാണ് ബാനര്‍ ഉയര്‍ത്തിയിരുന്നു. 'ഗവര്‍ണറിന്റെ തന്തേടെ വകയല്ല രാജ്ഭവന്‍' എന്നായിരുന്നു എസ്എഫ്‌ഐ ബാനര്‍.
സംസ്‌കൃത കോളജിന് മുന്നില്‍ എസ്.എഫ്.ഐ ബാനര്‍; വിശദീകരണം തേടി ഗവര്‍ണര്‍
4/
5
Oleh
evisionnews