Thursday, 24 November 2022

പഞ്ചായത്ത് പ്രസിഡന്റ് വീണ്ടും അധ്യാപികയായി


കോളിയടുക്കം: ആറു വര്‍ഷത്തോളം അധ്യാപികയായി ഒരുപാട് കുട്ടികളിലേക്ക് അറിവു പകര്‍ന്ന ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ വീണ്ടും അധ്യാപികയായി. 55 വയസുള്ള സുലോചനയുടെ കൈപിടിച്ച് പ്രസിഡന്റ് സ്ലേറ്റില്‍ അമ്മ എന്ന് എഴുതിയപ്പോള്‍ സുലോചനയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. സാക്ഷരത മിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രആവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായാണ് പഞ്ചായത്ത് പ്രസിഡണ്ട് വീണ്ടും അധ്യാപികയായത്. സുലോചനയെ കൂടാതെ കാര്‍ത്യായനി, ലളിത, ലീല, പ്രിയങ്ക, രാധാമണി തുടങ്ങി 17ഓളം പേരാണ് പള്ളത്തിങ്കാല്‍ അംഗന്‍വാടിയിലെ സാക്ഷരതാ ക്ലാസിലെത്തിയത്.

310 പേരാണ് ന്യൂ ഇന്ത്യ ലിറ്ററസിയുടെ ഭാഗമായി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 23 വാര്‍ഡുകളില്‍ സാക്ഷരതാ ക്ലാസുകള്‍ നടത്തുന്നതിനായി 65 സന്നദ്ധ അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ക്ലബുകള്‍, വായനശാലകള്‍, പഠിതാക്കളുടെ വീടുകള്‍ എന്നിവിടങ്ങളിലെ എന്നിവിടങ്ങളിലായിരിക്കും ക്ലാസുകള്‍ നടക്കുക. പഞ്ചായത്ത്തല ഉദ്ഘാടന പരിപാടിയില്‍ മെമ്പര്‍ ടിപി നിസാര്‍ അധ്യക്ഷത വഹിച്ചു. ആര്‍പി രാജന്‍ കെ. പൊയ്നാചി, പഞ്ചായത്തംഗം മൈമൂന അബ്ദുറഹ്‌മാന്‍, സിഡിഎസ് അംഗം അജിത ബേബി, പ്രേരക് തങ്കമണി ചെറുകര, സന്നദ്ധ അധ്യാപകരായ രജിത, പികെ രജിന, എല്‍. രേഖ, സുനിത വിജയന്‍, സാവിത്രി സംബന്ധിച്ചു.

Related Posts

പഞ്ചായത്ത് പ്രസിഡന്റ് വീണ്ടും അധ്യാപികയായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.