Type Here to Get Search Results !

Bottom Ad

മേഴ്‌സി കപ്പും കൊണ്ടേ പോരൂ, മേഴ്‌സി പറഞ്ഞ വാക്ക് പാലിക്കും; 'വീണ്ടും ചിറ്റപ്പന്‍ റോക്സ്' വീഡിയോ ഏറ്റെടുത്ത് ട്രോളന്മാര്‍


കോഴിക്കോട്: 'മേഴ്‌സി ഈ വര്‍ഷം കപ്പ് കൊണ്ടേ പോരൂ, മേഴ്‌സി പറഞ്ഞ വാക്ക് അയാള്‍ പാലിക്കും' ഫുട്‌ബോളില്‍ തന്റെ ഇഷ്ട ടീമായ അര്‍ജന്റീനക്ക് വേണ്ടി മെസി കപ്പുയര്‍ത്തും എന്ന് ഉദ്ദേശിച്ച ഇപി ജയരാജന്‍ മെസി എന്നതിന് പകരം പറഞ്ഞത് മേഴ്‌സി. ഇതോടെ പലവട്ടം നാക്ക് പിഴച്ചിട്ടുള്ള ജയരാജന്‍ സഖാവിന്റെ വീഡിയോ നിമിഷങ്ങള്‍ക്കുളില്‍ ട്രോളന്മാര്‍ ഏറ്റെടുത്തു. മീഡിയ വണ്‍ നടത്തുന്ന പ്രത്യേക ലോകകപ്പ് പരിപാടിയിലാണ് ജയരാജന്റെ നാക്ക് പിഴച്ചത്.

അര്‍ജന്റീനയെ പിന്തുണച്ച് അവര്‍ക്ക് വേണ്ടി ബ്രസീലിനെ എതിര്‍ത്ത് നിറഞ്ഞ് നില്‍ക്കുന്ന ആളാണ് ജയരാജന്‍. ലോകകപ്പ് കോപ്പ അമേരിക്ക ഒകെ വരുമ്പോള്‍ അര്ജന്റീനയുടെ വലിയ ആരാധകനായ എംഎം മണിയോടൊപ്പം ചേര്‍ന്ന് ബ്രസീലിനെ ട്രോളി തന്റെ ടീമിനെ പിന്തുണക്കാന്‍ ഇഷ്ടപെടുന്ന ജയരാജന്‍ ഇപ്പോഴുള്ള രാഷ്ട്രീയ കാലത്ത് താന്‍ ഫോര്‍വേഡ് ആയിട്ടാണ് കളിക്കുന്നതെന്നും എതിരാളികളുടെ കോര്‍ട്ടില്‍ കയറി ' കടന്നടിക്കല്‍'' ആണ് തന്റെ ഇഷ്ടമെന്നും ജയരാജന്‍ പറഞ്ഞു. ഇതും ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad