Sunday, 27 November 2022

മകനും കൂട്ടുകാരും തമ്മില്‍ തര്‍ക്കത്തിനിടെ അച്ഛന്‍ അടിയേറ്റ് മരിച്ചു


ഇടുക്കി: ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലി മകനും കൂട്ടുകാരും തമ്മില്‍ തര്‍ക്കത്തിനിടെ അച്ഛന്‍ അടിയേറ്റ് മരിച്ചു. ഇടുക്കി കട്ടപ്പന നിര്‍മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. മരിച്ച രാജുവിന്റെ മകന്‍ ഹരികുമാറിന്റെ ബൈക്ക് അടുത്തിടെ യാത്രയ്ക്കായി വാങ്ങിയിരുന്നു. തുടര്‍ന്നു ബൈക്ക് അപകടത്തില്‍പെടുകയും കേടുപാടുണ്ടാവുകയും ചെയ്തു. ബൈക്ക് നന്നാക്കാന്‍ 5000 രൂപ നല്‍കാമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതു ചോദിച്ച് ഇരുവരും എത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കം കയ്യാങ്കളിലേക്ക് വഴി മാറിയതോടെ രാജു അടിയേറ്റ് വീഴുകയായിരുന്നു. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ രാജുവിന്റെ മകന്‍ രാഹുലിന്റെ സുഹൃത്തുക്കളായ വാഴവര സ്വദേശി ഹരികുമാര്‍ (28), കാരിക്കുഴിയില്‍ ജോബി (25) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

Related Posts

മകനും കൂട്ടുകാരും തമ്മില്‍ തര്‍ക്കത്തിനിടെ അച്ഛന്‍ അടിയേറ്റ് മരിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.