Type Here to Get Search Results !

Bottom Ad

ദക്ഷിണ കൊറിയയ്‌ക്കെതിരേ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഘാനയ്ക്ക് വമ്പന്‍ ജയം


ദോഹ: നിര്‍ണായകമായ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഘാന വമ്പന്‍ വിജയം സ്വന്തമാക്കി. സാലിസു, കുഡൂസ് എന്നിവരാണ് ഘാനയ്ക്കായി ഗോളുകള്‍ നേടിയത്. ദക്ഷിണ കൊറിയയുടെ രണ്ട് ഗോളുകളും വലയിലാക്കിയത് ചോഗ്യൂ സംങ് ആയിരുന്നു.

തുടക്കം മുതല്‍ കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയത് ദക്ഷിണ കൊറിയ ആയിരുന്നു. എന്നാല്‍, കളിയുടെ ഗതിമാറ്റിയ ആദ്യ ?ഗോള്‍ 24-ാം മിനിറ്റില്‍ പിറന്നു. ഏതുസമയത്തും ഗോള്‍ അടിക്കുമെന്ന പ്രതീതിയുണ്ടാക്കിയ കൊറിയയെ ഞെട്ടിച്ചാണ് ഘാന ലീഡ് എടുത്തത്. കൊറിയന്‍ പ്രതിരോധ നിരയുടെ പിഴവാണ് ഗോളിന് വഴിവെച്ചത്. ദക്ഷിണ കൊറിയന്‍ ബോക്‌സിലേക്ക് ജോര്‍ദാന്‍ ആയൂ തൊടുത്ത് വിട്ട പന്ത് ക്ലിയര്‍ ചെയ്യാന്‍ പ്രതിരോധ സംഘത്തിന് കഴിഞ്ഞില്ല. മുഹമ്മദ് സാലിസുവിന്റെ ഇടംകാലന്‍ ഷോട്ട് കൊറിയയുടെ ഇടനെഞ്ച് തകര്‍ത്തു വലയില്‍ കയറി.

കൊറിയക്കാരുടെ ആഘോഷം അധിക നേരം നീട്ടാന്‍ ഘാന അനുവദിച്ചില്ല. 68-ാം മിനിറ്റില്‍ ഘാന വീണ്ടും മുന്നിലെത്തി. മെന്‍സാഹിന്റെ ബോക്‌സിലേക്കുള്ള ലോ ക്രോസില്‍ ഷോട്ട് എടുക്കാന്‍ ഇനാക്കി വില്യംസിന് സാധിച്ചില്ല. പക്ഷേ, താരത്തിന്റെ കാലില്‍ തൊട്ട് വന്ന പന്ത് കുഡൂസിന് ഇടം കാല്‍ കൊണ്ട് വലയിലാക്കാന്‍ അധികം പ്രയാസം ഉണ്ടായില്ല. ഏഷ്യന്‍ ശക്തികള്‍ വീണ്ടും സമനില ഗോളിനായി പൊരുതി. ക്രോസുകളുടെ പെരുമഴ തന്നെ ഘാനയുടെ ബോക്‌സിലേക്ക് വന്നുകൊണ്ടിരുന്നു. അവയെല്ലാം ഘാനയുടെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചതോടെ കൊറിയന്‍ സംഘത്തിന്റെ ചിരി മാഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad