കാസര്‍കോട്: മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന ദോത്തി ചലഞ്ചിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ദോത്തി ചലഞ്ചില്‍ പങ്കാളിയായാണ് തുടക്കം കുറിച്ചത്.
ഒക്ടോബര്‍ പത്തിന് ആരംഭിച്ച് 30ന് സമാപിക്കുന്ന രീതിയിലാണ് ഫണ്ട് കലക്ഷന്‍ ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന കമ്മറ്റി തയാറാക്കുന്ന പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് ശേഖരിക്കുക. 600 രൂപയോ അതിന്റെ ഗുണിതങ്ങളോ ആണ് ആപ്പ് വഴി കലക്ട് ചെയ്യേണ്ടത്. ഫണ്ട് കലക്ഷന്‍ തുകയായ 600 രൂപ നല്‍കി സഹകരിച്ചവര്‍ക്ക് സംസ്ഥാന കമ്മറ്റിയുടെ ഉപഹാരമായ ദോത്തി ഡിസംബര്‍ അവസാന വാരം വിതരണം ചെയ്യും.
ഉദ്ഘാടന ചടങ്ങില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, വൈസ് പ്രസിഡന്റുമാരായ എം.എ നജീബ് ഷംസുദ്ധീന്‍ ആവിയില്‍, സെക്രട്ടറി എം.പി നൗഷാദ്, നദീര്‍ കൊത്തിക്കാല്‍, അബ്ദുള്ള കല്ലൂരാവി, അബ്ദുള്ള കല്ലൂരാവി, അയൂബ് ഇഖ്ബാല്‍ നഗര്‍, ജബ്ബാര്‍ ചിത്താരി, ഹാരിസ് ബദരിയാ നഗര്‍, ഇര്‍ഷാദ് ആവിയില്‍, മുഹമ്മദലി കുശാല്‍ നഗര്‍, സിദ്ദീഖ് കുശാല്‍ നഗര്‍ സംബന്ധിച്ചു.
മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തന ഫണ്ട് ദോത്തി ചലഞ്ചിന് ജില്ലയില്‍ തുടക്കമായി
4/
5
Oleh
evisionnews