Sunday, 2 October 2022

ലോക ഹൃദയദിനം ആഘോഷിച്ചു


കാസര്‍കോട്: മാലിക് ദീനാര്‍ ഫാര്‍മസി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റും കോളജ് യൂണിയനും സംയുക്തമായി ലോക ഹൃദയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജീവിത ശൈലീ രോഗങ്ങളെ മുന്‍ നിര്‍ത്തി എക്‌സിബിഷന്‍ നടത്തി. ഫാര്‍മസി പ്രാക്ടീസ് വിഭാഗം തലവന്‍ ബിനയ് കെ.എസ് അധ്യക്ഷത വഹിച്ച ചടങ്ങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സെബാസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഫാര്‍മക്കോളജി വിഭാഗത്തിലെ അധ്യാപിക ശരണ്യ 'ഹൃദയം മറ്റു ഹൃദയങ്ങള്‍ക്കു വേണ്ടി' എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

സ്റ്റാഫ് സെകട്ടറി ചൈതന്യ, ആരോഗ്യകാര്യ കോര്‍ഡിനേറ്റര്‍ നിഷ കെ.വി, പ്രൊതിഭ ദാസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഇന്‍ചാര്‍ജ് തുഷാര, വിദ്യാര്‍ത്ഥികളായ ഷഹനാസ്, റിന്‍സ ഇസ്മയില്‍, അനശ്വര എന്നിവര്‍ പ്രസംഗിച്ചു. സീതാംഗോളിയിലെ വീടുകള്‍ സന്ദര്‍ശിച്ച് രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും പരിശോധിച്ച് ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത് ബോധവല്‍ക്കരണം നടത്തി.

Related Posts

ലോക ഹൃദയദിനം ആഘോഷിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.