Type Here to Get Search Results !

Bottom Ad

മൂന്നു കേസുകളില്‍ വാറണ്ട്: യുവാവ് അറസ്റ്റില്‍


കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നു കേസുകളില്‍ വാറണ്ടുണ്ടായിരുന്ന യുവാവ് അറസ്റ്റില്‍. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ നൗഫലി (38)നെയാണ് കാസര്‍കോട് എസ്.ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 2015ല്‍ മന:പൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിന് 2017ല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും 2019ല്‍ റോഡ് തടസപ്പെടുത്തിയതിനും നൗഫലിനെതിരെ കേസുണ്ട്. ഈകേസുകളില്‍ വാറണ്ടുണ്ടായിട്ടും മുങ്ങി നടക്കുകയായിരുന്നു. അതിനിടെയാണ് പൊലീസ് പിടികൂടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad