Type Here to Get Search Results !

Bottom Ad

വര്‍ക്ക് അറ്റ് ഹോമില്‍ രഹസ്യമായി വേറെ തൊഴില്‍ ചെയ്താല്‍ പിരിച്ചുവിടുമെന്ന് ഇന്‍ഫോസിസും വിപ്രോയും


കേരളം (www.evisionnews.in): വര്‍ക്ക് അറ്റ് ഹോമില്‍ ഇരട്ടത്തൊഴില്‍ അനുവദിക്കില്ലന്ന കര്‍ശന നിര്‍ദേശവുമായി ഐ ടി ഭീമനായ ഇന്‍ഫോസിസ്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ രഹസ്യമായി മറ്റു കമ്പനികളുടെ ജോലികള്‍ ചെയ്താല്‍ ജോലിയില്‍ നിന്ന് പറഞ്ഞുവിടുമെന്നാണ് ജീവനക്കാര്‍ക്കുള്ള മുന്നറിയിപ്പ്്. മറ്റൊരു കമ്പനിക്ക് വേണ്ടി ഒരേ സമയം ജോലി ചെയ്യുന്നത് ഇന്‍ഫോസിസിന്റെ നിയമങ്ങള്‍ വിരുദ്ധമാണ്. അത്തരം ജോലിക്കാരുടെ കരാര്‍ അവസാനിപ്പിക്കുന്നമെന്നും ക്മ്പനി അറിയിച്ചു.

മൂണ്‍ലൈറ്റിംഗ് എന്നാണ് ഒരു കമ്പനിയില്‍ ജോലി ചെയ്യവേ മറ്റൊരു കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ഐ ടി മേഖലയില്‍ വിശേഷിപ്പിക്കുന്നത്. കോവിഡ് പടര്‍ന്നു പിടിച്ചതോടു കൂടി ഐടി കമ്പനികള്‍ എല്ലാം തന്നെ വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. പല കമ്പനികളും വര്‍ക്ക് അറ്റ് ഹോം ഇപ്പോഴും തുടരുകയാണ്.

ആഴ്ചകള്‍ക്ക് മുമ്പ് വിപ്രോയും ജീവനക്കാര്‍ക്ക് ഇതേ രീതിയിലുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. കരാറിലുള്ള കമ്പനിയോട് ചെയ്യുന്ന വഞ്ചന ആയാണ് മൂണ്‍ലൈറ്റിംഗിനെ വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി അഭിപ്രായപ്പെട്ടത്. ജീവനക്കാര്‍ സാധാരണ ജോലിക്ക് പുറത്ത് മറ്റു ജോലികള്‍ സ്വീകരിക്കുന്നത് തീര്‍ത്തും വഞ്ചനാപരമായ കാര്യമാണ്.




കഴിഞ്ഞ ദിവസമാണ് ഇന്‍ഫോസിസിലെ ജോലിക്കിടെ തൊഴിലുകള്‍ ചെയ്യുന്നത് അനുവദിനീയമല്ല എന്നത് ചൂണ്ടിക്കാട്ടി കമ്പനി ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചത്. വര്‍ക് ഫ്രം ഹോം, മൂണ്‍ലൈറ്റിംഗ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട് എന്നും കമ്പനി പരാമര്‍ശിച്ചു. പലപ്പോഴും തൊഴിലുടമയെ അറിയിക്കാതെ, രണ്ടാമത്തെ ജോലി ചെയ്യുന്നത് ഐടി ജീവനക്കാര്‍ക്ക് എളുപ്പമായി. ഇതാകട്ടെ ഉല്‍പ്പാദനക്ഷമത കുറയുക, രഹസ്യാത്മക വിവര ചോര്‍ച്ച തുടങ്ങിയവ പോലുള്ള ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കും. അതിനാല്‍ തന്നെ മറ്റൊരു ജോലി ചെയ്യുന്നതായി കണ്ടെത്തിയാല്‍ ജീവനക്കാരെ പിരിച്ചുവിടും എന്ന് ജീവനക്കാരെ കമ്പനി അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad