Type Here to Get Search Results !

Bottom Ad

ജല അതോറിറ്റിയില്‍ തുഗ്ലക് പരിഷ്‌കാരങ്ങള്‍'; എംഎസ്എഫ്എസ് ഉള്‍പെടുന്ന ടെക്‌നികല്‍ സ്‌പെഷ്യല്‍ റൂള്‍സ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തം


കാസര്‍കോട്: ജല അതോറിറ്റിയില്‍ തുഗ്ലക് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയാണെന്നും ഇത് പിന്‍വലിച്ച് പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ മാനജ്‌മെന്റും സര്‍കാരും തയ്യാറാവണമെന്നും കേരള വാടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) ആവശ്യപ്പെട്ടു. ജല അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളെ അപ്പാടെ തകിടം മറിക്കുന്ന ടെക്‌നികല്‍ സ്‌പെഷ്യല്‍ റൂള്‍സ് പൂര്‍ണമായും പിന്‍വലിക്കണം. ജീവനക്കാരന്റെ അടിസ്ഥാന യോഗ്യതയെ പോലും പരിഹസിക്കുന്ന രീതിയില്‍ മള്‍ടി സ്‌കില്‍ ഫീല്‍ഡ് സ്റ്റാഫ് (എം എസ് എഫ് എസ്) എന്ന അപ്രായോഗികമായ നിര്‍ദേശങ്ങളാണ് വാടര്‍ അതോറിറ്റിയില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്നും അസോസിയേഷന്‍ ആരോപിക്കുന്നു. സ്വകാര്യ മുതലാളിമാരെ പോലും നാണിപ്പിക്കുന്ന രീതിയിലുള്ള നിര്‍ദേശങ്ങള്‍ ആണ് ചില ഉന്നത ഉദ്യോഗസ്ഥര്‍ വളഞ്ഞ വഴിയിലൂടെ ജീവനക്കാരന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. നിയമസഭയില്‍ വകുപ്പ് മന്ത്രി നല്‍കിയ ഉറപ്പിനെ പോലും പരിഹസിക്കുന്ന നിലപാടാണ് ഏതാനും ഉദ്യോഗസ്ഥര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും പരാതിയുണ്ട്. ജല അതോറിറ്റിയിലെ എല്ലാ യൂനിയനുകളും എതിര്‍പ്പറിയിച്ചിട്ട് പോലും, ജീവനക്കാര്‍ ഒന്നടങ്കം പ്രതിഷേധിച്ചിട്ട് പോലും കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.കേരള വാടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കാസര്‍കോട് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് എരവില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വിനോദ് കുമാര്‍ അരമന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി കെ വി വേണുഗോപാലന്‍, കേന്ദ്ര കമിറ്റി അംഗം കെ വി രമേശ്, സംസ്ഥാന കമിറ്റി അംഗങ്ങളായ സി കെ അനിതകുമാരി, കെ പി താരേഷ്, ജില്ലാ ട്രഷറര്‍ വി പത്മനാഭന്‍, ജില്ലാ നേതാക്കളായ കെ എന്‍ മായ, ടി കെ വി ദീപ, എം വി സുരേഷ് കുമാര്‍, എം വി സുരേന്ദ്രന്‍, കെ പി സുജിത് കുമാര്‍, പ്രദീപന്‍ പുറവങ്കര, പി ആര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad