കാസര്‍കോട്: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ മൈമൂന്‍ നഗറിലെ പരേതരായ ഇബ്രാഹിം- ഖദീജ ദമ്പതികളുടെ മകന്‍ സിദ്ദീഖിനെ (40) യാണ് നാങ്കി റെയില്‍വെ ട്രാകില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ - ബംഗളൂരു യശ്വന്ത്പൂര്‍ വണ്ടി തട്ടിയാന്ന് മരണം സംഭവിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. ട്രാകിന് അരികിലൂടെ നടന്ന് പോകുമ്പോള്‍ അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ തിങ്കളാഴ്ച. സഹോദരങ്ങള്‍: റഹീം, മുഹമ്മദ്, ലത്വീഫ്, മിസ്രിയ, ആഇശ.
യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
4/
5
Oleh
evisionnews