Type Here to Get Search Results !

Bottom Ad

ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍


ദോഹ (www.evisionnews.in): ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ ബോഡി യോഗം ബിന്‍ ഉംറാന്‍ ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ വച്ച് നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ഫൈസല്‍ ഫില്ലി (പ്രസിഡന്റ്) സാബിത്ത് തുരുത്തി (ജനറല്‍ സെക്രട്ടറി) ബഷീര്‍ കെ.എഫ്.സി (ട്രഷറര്‍). വൈസ് പ്രസിഡന്റുമാരായി ജാഫര്‍ പള്ളം (സീനിയര്‍), ബഷീര്‍ സ്രാങ്ക്, അഷ്റഫ് ഇറാനി, റിസ്വാന്‍ പള്ളം, സെക്രട്ടറിമാരായി ശംനാസ്, അസീബ്, മുഹമ്മദ് കുഞ്ഞി, മഹ്ഫൂസ് എന്നിവരെയും തിരഞ്ഞെടുത്തു.

ഫൈസല്‍ ഫില്ലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശഫീഖ് ചെങ്കളം സ്വാഗതം പറഞ്ഞു. ഖത്തര്‍ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ തളങ്കര, ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, ട്രഷറര്‍ നാസര്‍ കൈതക്കാട്, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര, ഹാരിസ് എരിയാല്‍, മണ്ഡലം നേതാകളായ ബഷീര്‍ ചെര്‍ക്കളം, അലി ചേരൂര്‍, റഫീഖ് കുന്നില്‍, ഷാനിഫ് പൈക്ക സംസാരിച്ചു.

ഖത്തര്‍ കെഎംസിസി ജില്ലാ കമ്മിറ്റിയുടെ ടിഎ ഉബൈദ് സ്മാരക അവാര്‍ഡ് നേടിയ ഡോ. എം.പി ഷാഫി ഹാജിയെ അനുമോദിച്ച് മുനിസിപ്പല്‍ കമ്മിറ്റി ഉപഹാരം നല്‍കി. റിട്ടേര്‍ണിംഗ് ഓഫിസര്‍മാരായ ഹമീദ് അറന്തോട്, നവാസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെക്രട്ടറി സാബിത്ത് തുരുത്തി നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad