Type Here to Get Search Results !

Bottom Ad

ഫോര്‍ട്ട്‌കൊച്ചിയില്‍ മല്‍സ്യത്തൊഴിലാളിക്ക് കടലില്‍ വെടിയേറ്റു


കൊച്ചി (www.evisionnews.in): ഫോര്‍ട്ട്കൊച്ചിയില്‍ മല്‍സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങവേയാണ് സംഭവം. ഫോര്‍ട്ട് കൊച്ചി നേവി ക്വാര്‍ട്ടേഴ്സിന് സമീപം വച്ച് ചെവിക്കുസമീപം വെടിയേറ്റത്. ബോട്ടില്‍നിന്ന് വെടിയുണ്ട കണ്ടെത്തി. സെബാസ്റ്റ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേവി ഉദ്യോഗസ്ഥര്‍ ഇവിടെ ഫയറിംഗ് പരിശീലനം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഭാഗ്യംകൊണ്ട് മാത്രമാണ് സെബാസ്റ്റ്യന്‍ രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad