കോഴിക്കോട്: കോഴിക്കോട് വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒ.പി. മുക്കില്‍ ബോംബേറ്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണു ബോംബെറിഞ്ഞത്. സ്‌ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് അജ്ഞാതര്‍ ആക്രമണം നടത്തിയത്. സ്റ്റീല്‍ ബോംബാണ് അക്രമികള്‍ ഉപയോഗിച്ചത്. വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്നു സ്റ്റീല്‍ ബോംബിന്റെ അവിശിഷ്ടങ്ങള്‍ കണ്ടെത്തി.
കോഴിക്കോട് വളയം ഒ.പി. മുക്കില്‍ ബോംബേറ്: ആളപായമില്ല
4/
5
Oleh
evisionnews