മലപ്പുറം (www.evisionnews.in): നൂറ്റിയൊന്ന് പവന്‍ സ്വര്‍ണം ഒളിപ്പിച്ചെത്തിയ യാത്രക്കാരന്‍ കരിപ്പൂരില്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ ബെഹ്റിന്‍ വിമാനത്തില്‍ എത്തിയ ഉസ്മാന്‍ എന്ന യാത്രക്കാരനാണ് മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്.കൊടുവള്ളി സ്വദേശിയാണ് ഇയാള്‍. എക്‌സ്രേ പരിശോധനയിലൂടെ കസ്റ്റംസാണ് സ്വര്‍ണവേട്ട നടത്തിയത്.
മൂന്ന് ക്യാപ്സൂളുകളായാണ് 808 ഗ്രാം സ്വര്‍ണ മിശ്രിതമാണ് 29കാരനായ ഉസ്മാന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത്. ഇയാള്‍ സ്വര്‍ണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിമാനം ഇറങ്ങിയ ഉടന്‍ ഇയാളുടെ നീക്കങ്ങള്‍ കസ്റ്റംസ് നിരീക്ഷിക്കുകയായിരുന്നു.
റെക്കാഡിട്ട് ഉസ്മാന്‍! മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 101 പവന്‍ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി
4/
5
Oleh
evisionnews