Type Here to Get Search Results !

Bottom Ad

സി.പി.ഐ ഓഫീസിന് നേരെ സി.പി.എം ആക്രമണം; അഞ്ചു പേര്‍ക്കെതിരേ കേസ്


കൊച്ചി (www.evisionnews.in): കൊച്ചിയില്‍ വൈപ്പിനിലെ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്. സിപിഎം ഞാറക്കല്‍ ഏരിയാ സെക്രട്ടറി എ.പി പ്രിനില്‍, സുനില്‍ ഹരീന്ദ്രന്‍,സൂരജ്, സാബു, ലെനോഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് സിപിഐ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന്റെ ബോര്‍ഡ് അടക്കം തകര്‍ത്തതായാണ് സിപിഐയുടെ പരാതി. സംഭവത്തില്‍ വൈപ്പിന്‍ മണ്ഡലം സെക്രട്ടറി കെ.എല്‍. ദിലീപ് കുമാര്‍, ലോക്കല്‍ സെക്രട്ടറി എന്‍.എ ദാസന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad