Type Here to Get Search Results !

Bottom Ad

പുല്ലൂര്‍ കേളോത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി


കാസര്‍കോട് (www.evisionnews.in): പുല്ലൂര്‍ കേളോത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ടൈല്‍സ് ജോലി ചെയ്യുന്ന നീലകണ്ഠന്‍ (36) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കാണപ്പെട്ടത്. നീലകണ്ഠനും പെങ്ങളുടെ ഭര്‍ത്താവ് ഗണേഷ്‌നുമാണ് ഇന്നലെ വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം ഗണേഷനെ കാണാനില്ല. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. പൊന്നപ്പന്‍- കമലാവതി എന്നിവരുടെ മകനാണ്. ഭാര്യ: ആശ. ഒരു മകളുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad