
(www.evisionnews.in) കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മീനച്ചില്‍, കാഞ്ഞിരപ്പള്ളി, നെടുമങ്ങാട് താലൂക്ക് പരിധികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതിശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകള്‍ നിറയുകയാണ്. തിരുവനന്തപുരം പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും നെയ്യാര്‍ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. അരുവിക്കരയില്‍ രണ്ടാമത്തെ ഷട്ടര്‍ 20 സെ മീ ഉയര്‍ത്തി. മൂന്നാം ഷട്ടര്‍ 30 സെ മീ, നാലാം ഷട്ടര്‍ 20 സെ മീ. എന്നിങ്ങനെയാണ് ഉയര്‍ത്തിയിരിക്കുന്നത്.
പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 11 മണിയ്ക്ക് തുറക്കുമെന്നാണ് അറിയിപ്പ്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഇടുക്കിയിലെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടും, മുല്ലപ്പെരിയാര്‍ അണക്കെട്ടും നിലിവില്‍ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
കനത്തമഴ; സംസ്ഥാനത്തെ മൂന്ന് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
4/
5
Oleh
evisionnews