Monday, 8 August 2022

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കലക്ടര്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു: 'ജില്ലയുടെ' മന്ത്രി തിങ്കളാഴ്ച എത്തും


കാസര്‍കോട് (www.evisionnews.in): പ്രതിഷേധ വേലിയേറ്റങ്ങള്‍ക്കൊടുവില്‍ മരുതോം ചുള്ളി എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സന്ദര്‍ശിച്ചു. ക്യാമ്പിലെത്തിയ കലക്റ്റര്‍ അന്തേവാസികളെ കണ്ട് സ്ഥിതിവിവരങ്ങള്‍ വിലയിരുത്തി. മരുതോം ചുള്ളിയില്‍ മഴക്കെടുതി വ്യാപകമായി നേരിട്ട പ്രദേശവും ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് 18ഓളം കുടുംബങ്ങളെ പാര്‍പ്പിച്ച ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിക്കാന്‍ കലക്ടര്‍ എത്താത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി എത്താത്തതിലും വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

മഴക്കെടുതി നേരിടുന്ന ജില്ലയില്‍ മന്ത്രി ഉള്‍പ്പടെ ജനപ്രതിനിധികള്‍ ക്യാമ്പ് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായിരിക്കെയാണ് നാലു മരണവും വ്യാപകമായ മഴക്കെടുതിയും സംഭവിച്ചിട്ടും ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെത്താതെ ഒളിച്ചുകളിക്കുന്നതെന്നാണ് ആരോപണം. മലയിടിച്ചിലിനെ തുടര്‍ന്ന് മലയോര ഹൈവേ യില്‍ തകര്‍ന്ന റോഡും കലക്ടര്‍ സന്ദര്‍ശിച്ചു. റോഡിന്റെ അറ്റകുറ്റപണികള്‍ തീര്‍ത്ത് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പിവി മുരളി, ബളാല്‍ വില്ലേജ് ഓഫീസര്‍ പി.എസ് സുജിത് എന്നിവര്‍ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

Related Posts

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കലക്ടര്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു: 'ജില്ലയുടെ' മന്ത്രി തിങ്കളാഴ്ച എത്തും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.