കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. മുഖ്യപ്രതി ബിജോയിയുടെ വീട്ടിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. കൊച്ചിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. രാവിലെ 8 മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. സുനിൽ കുമാർ, ബിജു കരീം, ബിജോയ് എന്നിവരുടെ വീടുകളിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. സമാന്തര അന്വേഷണം നടത്തുകയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇപ്പോൾ പ്രതികളുടെ വീട്ടിൽ റെയ്ഡ് നടക്കുന്നത്.
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിലെ പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്
4/
5
Oleh
evisionnews