Type Here to Get Search Results !

Bottom Ad

ഖത്തറില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളുകളിൽ ആന്റിജന്‍ പരിശോധന നടത്തണം

ദോഹ: ഖത്തറിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശം. സ്കൂൾ പ്രവേശനത്തിന് 48 മണിക്കൂർ മുമ്പ് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരും ആന്‍റിജൻ ടെസ്റ്റിന് വിധേയരാകണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകി. വീട്ടിലോ അംഗീകൃത ലാബുകളിലോ ആന്‍റിജൻ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താം. എല്ലാ ആഴ്ചയും പരിശോധന നടത്തുന്നതിനുപകരം, അധ്യയന വർഷത്തിന്‍റെ തുടക്കത്തിൽ ഒരു തവണ മാത്രം മതിയാകും. അതേസമയം, സ്കൂളുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കുന്നതിന് നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ഫലം പോസിറ്റീവ് ആണെങ്കിൽ, നിങ്ങൾ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. കൗണ്‍സിലിന്‍റെ തീരുമാനപ്രകാരം സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും മാസ്ക് ധരിക്കണം. ഇതിനുപുറമെ, സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളും ജീവനക്കാരും ഇഹ്തിറാസ് ആപ്പിലെ പച്ച അടയാളം കാണിക്കണം.

Post a Comment

0 Comments

Top Post Ad

Below Post Ad