കുമ്പള (www.evisionnews.in): ആരിക്കാടി കുമ്പോല്‍ മുര്‍ത്തൊട്ടി പ്രദേശത്തുകാരുടെ ഏറെക്കാലത്തെ മുറവിളിയായ കുമ്പോല്‍ മുര്‍ത്തോട്ടി ചെക്ക്ഡാമിനു കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 5ലക്ഷം അനുവദിച്ചു. ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതും കുടിവെള്ളത്തില്‍ ഉപ്പു കലരുന്നതും പ്രദേശവാസികള്‍ക്കിടയില്‍ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്ന് വര്‍ഷങ്ങളായി ഇവിടെത്തെ ജനങ്ങളുടെ മുറവിളിക്ക് ഇവിടെ പരിഹാരമെന്നോണമാണ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപാ ചിലവില്‍ ചെക്ക്ഡാം നിര്‍മിക്കാന്‍ ഭരണാനുമതിയായത്. നിര്‍മാണ പ്രവൃത്തി ദ്രുതഗതിയി ഉടന്‍ തന്നെ തുടങ്ങുമെന്നും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ളെ അറിയിച്ചു. ചെക്ക്ഡാം വരുന്നതോടെ പ്രദേശത്തെ ജനങ്ങളുടെ ഏറെകാലത്തെ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്.
കുമ്പോല്‍ മുര്‍ത്തോട്ടി ചെക്ക്ഡാമിനു കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 5ലക്ഷം അനുവദിച്ചു
4/
5
Oleh
evisionnews