Type Here to Get Search Results !

Bottom Ad

പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവം ; അട്ടപ്പാടിയിൽ കൊടിയുയർന്നു

അട്ടപ്പാടി: പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്ര മേളയ്ക്ക് അട്ടപ്പാടിയിൽ കൊടിയുയർന്നു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ ത്രിദിന മേളയുടെ കൊടി ഉയർത്തി. ക്യാമ്പ് സെന്‍ററിൽ നടന്ന ചടങ്ങിൽ വടികിയമ്മ, വെള്ളമ്മ, വിജീഷ് മണി, കുപ്പുസാമി, ഈശ്വരൻ, മുരുകേഷ്, ചന്ദ്രൻ മാരി, ഷറഫുദ്ദീൻ, കാളിസ്വാമി, അഖിലേഷ്, കൈലാഷ്, രാമദാസ്, ബാലൻ എന്നിവർ പങ്കെടുത്തു. ലോക ട്രൈബൽ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 7, 8, 9 തീയതികളിൽ ദേശീയ ഗോത്ര ഭാഷാ ചലച്ചിത്ര മേള നടക്കും. ഇന്ത്യയിലെ വിവിധ ഗോത്രഭാഷകളിലുള്ള സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ആദിവാസി ഭാഷാ കലാകാരൻമാരും ചലച്ചിത്ര താരങ്ങളും പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad