
കാസര്‍കോട് (www.evisionnews.in): ബളാല്‍ പഞ്ചായത്തിലെ മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. മലവെള്ള പാച്ചലില്‍ ചുള്ളി സി.വി കോളനി റോഡ് പൂര്‍ണമായും ഒലിച്ചുപോയി. ഈപ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടെയുള്ള 18 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും. സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വെള്ളരിക്കുണ്ട് തഹസില്‍ദര്‍ പി.വി മുരളി, വെള്ളരിക്കുണ്ട് പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ചുള്ളി പോപുലര്‍ ഫോറസ്റ്റില്‍ ഉരുള്‍ പൊട്ടി മലവെള്ളം റോഡിലേക്ക് കുത്തി ഒഴുകി. മലയോര ഹൈവേയില്‍ ചുള്ളിയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ബളാല്‍ മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടല്‍: റോഡ് പൂര്‍ണമായും ഒലിച്ചുപോയി
4/
5
Oleh
evisionnews